ഭോപ്പാൽ: പാർട്ടി പരിശീലന പരിപാടിയിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിന് കടുത്ത ശിക്ഷ നൽകി പരിശീലകർ. രാഹുലിനോട് പത്ത് പുഷ്അപ്പ് എടുക്കാൻ പരിശീലകർ ആവശ്യപ്പെട്ടു. രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അദ്ധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു. മദ്ധ്യപ്രദേശിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
20 മിനിറ്റ് വൈകിയാണ് രാഹുൽ പരിപാടിക്കെത്തിയത്. വൈകി എത്തുന്നവർക്ക് ശിക്ഷ നേരിടേണ്ടിവരുമെന്ന് പരിശീലകൻ പറഞ്ഞു. ഇതോടെ വൈകി എത്തിയ രാഹുൽ പുഷ്അപ്പ് എടുക്കാൻ തുടങ്ങി. സംഭവം ചർച്ചയായതോടെ രാഹുലിന്റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നാണ് ഉയരുന്ന വിമർശനങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുളത്തിൽ ചാടി മീൻ പിടിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടണയും മുമ്പാണ് പുതിയ സംഭവം.















