ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിൽ നിയമോപദേശം തേടി ബ്രസീലിയൻ മോഡൽ ലാരിസ നെറി. തന്റെ ചിത്രം ദുരുപയോഗം ചെയ്തതിന് പിന്നാലെയുണ്ടായ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
തന്റെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുകയാണെന്നും ഈ വിവാദം തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മോഡൽ ആരോപിച്ചു. ബ്രസീലിയൻ ടെലിവിഷൻ ചാനൽ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടു. ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സാധ്യതകൾ അഭിഭാഷകരുമായി ചർച്ച ചെയ്തതായാണ് വിവരം.
ഹരിയാനയിൽ ലാരിസയുടെ ചിത്രം ഉപയോഗിച്ച് 22 തവണ വ്യാജ വോട്ട് ചെയ്തുവന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രതികരിച്ചത്.















