ചെന്നൈ: മയക്കുമരുന്ന് കേസിൽ പ്രതിയായ നടൻ ശ്രീകാന്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഒക്ടോബർ 28-ന് ഹാജരാവാത്തതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്. നേരത്തെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ശ്രീകാന്ത് അന്വേഷണസംഘത്തെ അറിയിച്ചു.
ശ്രീകാന്ത് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ കള്ളപ്പണം ഇടപാട് നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ശ്രീകാന്ത് കൊക്കെയിൻ വാങ്ങിയെന്നതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നടൻ കൃഷ്ണയും അറസ്റ്റിലായിരുന്നു.
കൊക്കെയിൻ വിറ്റതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അണ്ണാ ഡിഎംകെ മുൻഅംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേര് പറഞ്ഞത്. തുടർന്ന് കൃത്യമായ തെളിവുകൾ നിരത്തി നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.















