കോട്ടയം: ക്ഷേത്രഭൂമി എട്ടിലൊന്നായി ചുരുങ്ങിയെന്ന് നിയമസഭാസമിതിയുടെ കണ്ടെത്തൽ. വൻേതാതിലുള്ള കൈയേറ്റമാണ് ഭഗവാന്റെ സ്വത്ത് നഷ്ടമാകാൻ കാരണം. കയ്യേറ്റം നടന്നിട്ടും അത് തിരിച്ചുപിടിക്കാൻ മലബാർ ദേവസ്വം ബോർഡ് ശ്രമിക്കുന്നില്ലെന്ന് നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി കുറ്റപ്പെടുത്തി.
മലബാർ ദേവസ്വം ബോർഡിന് കീഴിൽ 1341 ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള 24,693.24 ഭൂമിയാണ് കൈയേറിയിരിക്കുന്നത്. നിലവിൽ 3112.20 ഏക്കർ ഭൂമിയാണ് മാത്രമാണ് ക്ഷേത്രങ്ങളുടെ പക്കലുളളത്. കയ്യേറ്റ ഭൂമിയിൽ നിന്നും 3.31 ഏക്കർ മാത്രമാണെന്ന് ദേവസ്വം ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
87 ശതമാനം ഭൂമി കയ്യേറിയിട്ടും തിരിച്ചുപിടിക്കാത്തതെന്തെന്ന സമിതിയുടെ ചോദ്യത്തിന് അത് റവന്യൂ വകുപ്പിന്റെ ജോലിയാണ് എന്നായിരുന്നു ദേവസ്വം കമ്മിഷണറുടെ മറുപടി. സമഗ്ര സർവേ നടത്തി കൈയേറ്റഭൂമി എത്രയും വേഗം തിരിച്ചുപിടിക്കണമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ സമിതി ശുപാർശചെയ്തു.















