ശ്രീനഗർ: ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ജമ്മു കശ്മീർ പൊലീസ് 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും റൈഫിളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഭീകരസംഘടനകളുമായി ബന്ധമുള്ള സർക്കാർ ഡോക്ടർമാരെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനന്ത്‌നാഗ് ഗവൺമെന്റ് മെഡിക്കൽ കോളേജില ഡോ. അദീൽ അഹമ്മദ് റാത്തർ അടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമനായി തിരച്ചിൽ പുരോഗമിക്കുകയാണ്. അനന്ത്‌നാഗിലെ ഖാസിഗുണ്ട സ്വദേശികളാണ് മൂവരും.
പ്രതികൾക്ക് അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ ലോക്കറിൽ നിന്ന് എകെ-47 റൈഫിൾ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.















