ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയെ നേരിടുകയാണ് ഇറാൻ. തലസ്ഥാനമായ ടെഹ്‌റാൻ കുടിവെള്ളം കിട്ടാക്കനിയായി. അണക്കെട്ടുകളിലെ ജലനിരപ്പ് 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.തലസ്ഥാനത്തെ അഞ്ച് പ്രധാന ജലസംഭരണികളിൽ പലതും ഏതാണ്ട് വറ്റിവരണ്ടു. ടെഹ്‌റാനിലെ ലാത്യൻ അണക്കെട്ടിന്റെ ശേഷി ഇപ്പോൾ 9% മാത്രമാണ്.
അതിനിടെ ഇറാനിൽ വൻ വരൾച്ചയ്‌ക്ക് കാരണം സ്ത്രീകൾ ധരിക്കാത്തതാണെന്ന് ഇറാനിയൻ അസംബ്ലി അംഗം മൊഹ്‌സെൻ അരാഖി പറഞ്ഞു. സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ അള്ളാഹു മഴ തടഞ്ഞു. ഇന്നത്തെ വരൾച്ചയും പ്രതിസന്ധിയും ദൈവത്തിലേക്ക് സമൂഹം മടങ്ങണമെന്ന മുന്നറിയിപ്പാണെന്നും എന്നും അരാഖി പറയുന്നു.
ഹിജാബ് നിയമം നടപ്പിലാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. പൊതുസ്ഥലങ്ങളിൽ അച്ചടക്കത്തിന്റെ അഭാവം സമൂഹത്തെ ദൈവത്തിൽ നിന്ന് അകറ്റിയിരിക്കുന്നു, അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ ദൃശ്യമാണ്, അരാഖി പറയുന്നുണ്ട്. മതപുരോഹിതന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















