ശ്രീനഗർ: ജമ്മു കശ്മീരിലെ നഗ്രോട്ട നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർത്ഥി ദേവയാനി റാണ 24,647 വോട്ടിനാണ് വിജയം നേടിയത്. നാഷണൽ കോൺഫറൻസിന്റെ ഷമീം ബീഗവും നാഷണൽ പാന്തേഴ്സ് പാർട്ടിയുടെ ഹർഷ് ദേവ് സിംഗുമായിരുന്നു മുഖ്യ എതിരാളികൾ.
ദേവയാനി റാണയുടെ പിതാവ് ദേവേന്ദർ സിംഗ് റാണയായിരുന്നു നഗ്രോട്ട എംഎൽഎ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ്
ഉപതെരഞ്ഞെടുപ്പ് നടന്നത്.















