"കുടുംബത്തിനുള്ളിലെ പ്രശ്നം, അതിനുള്ളിൽ തന്നെ പരിഹരിക്കപ്പെടും" ; മകളുടെ ആരോപണങ്ങൾക്ക് പിന്നാലെ മൗനം വെടിഞ്ഞ് ലാലു പ്രസാദ് യാദവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കുടുംബത്തിനുള്ളിലെ പ്രശ്നം, അതിനുള്ളിൽ തന്നെ പരിഹരിക്കപ്പെടും” ; മകളുടെ ആരോപണങ്ങൾക്ക് പിന്നാലെ മൗനം വെടിഞ്ഞ് ലാലു പ്രസാദ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2025, 09:45 pm IST
FacebookTwitterWhatsAppTelegram

പട്ന: പാർട്ടി വിട്ടതിന് പിന്നാലെ മകൾ രോഹിണി ആചാര്യ ഉന്നയിച്ച ആരോപണങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കുടുംബത്തിനുള്ളിലുണ്ടായ പ്രശ്നമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കപ്പെടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയുള്ള മകളുടെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.

ഇത് കുടുംബത്തിനുള്ളിലെ കാര്യമാണ്. അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കപ്പെടും. അത് കൈകാര്യം ചെയ്യാനാണ് ഞാൻ ഇവിടെയുള്ളത്. കുടുംബത്തിന്റെ കലഹത്തിലല്ല, മറിച്ച് പാർട്ടിയുടെ ഐക്യവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ശ്ര​ദ്ധ കേന്ദ്രീകരിക്കേണ്ടത്- എന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമർശം.

ബിഹാറിലെ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് ആർജെഡിക്കും കുടുംബത്തിനുമെതിരെ രോഹിണി ആചാര്യ രം​ഗത്തെത്തിയത്. താൻ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്നും തേജസ്വി യാദവിന്റെ സഹായികളുമായുള്ള വാക്കുതർക്കത്തിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും രോഹിണി എക്സിൽ കുറിച്ചിരുന്നു. പിന്നീട് ലാലു പ്രസാദ് യാദവിന്റെ മൂന്ന് പെൺമക്കൾ കൂടി പാർട്ടിവിട്ടിരുന്നു.

പാർട്ടി പ്രവർത്തകർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് രോഹിണി ആചാര്യ ഉന്നയിച്ചത്. 2022-ൽ പിതാവിന് രോഹിണി വൃക്ക ദാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുടുംബാം​ഗങ്ങൾ തന്നെ വിമർശിച്ചുവെന്നും താൻ പണത്തിനും സീറ്റിനും വേണ്ടിയാണ് വൃക്ക ദാനം ചെയ്തത് എന്നുൾപ്പെടെ ചിലർ പറഞ്ഞെന്നും രോഹിണി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Tags: RJDLalu Prasad YadavRohini Acharya
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies