ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിൽ അതിഥിയായെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സല്‍മാനായി വൈറ്റ് ഹൗസിലൊരുക്കിയ അത്താഴവിരുന്നിലാണ് റൊണാള്‍ഡോ അതിഥിയായെത്തിയത്.
അതേസമയം, അഞ്ച് തവണ ബാലൺദ്യോർ പുരസ്കാരം നേടിയ റൊണാൾഡോ തന്റെ വിരുന്നിൽ പങ്കെടുത്തതിന് ട്രംപ് നന്ദി പറഞ്ഞു. തന്റെ ഇളയമകൻ ബാരോൺ, ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ക്രിസ്റ്റ്യാനോയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സി ആര്‍ 7-ന്റെ വരവ്. ട്രംപിനും മുഹമ്മദ് ബിൻ സൽമാനും സമീപത്തായി തന്നെയാണ് റൊണാൾഡോയ്‌ക്കും ഇരിപ്പിടമൊരുക്കിയത്.















