കൊല്ലം : കൊല്ലത്ത് വൻ തീപിടുത്തം. കൊല്ലം തങ്കശേരി ആൽത്തറമൂട്ടിലാണ് തീ പിടിച്ചത്.
5 വീടുകൾ കത്തി നശിച്ചു. മറ്റ് വിടുകളിലേക്ക് വ്യാപിച്ച തീ ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ട് അണച്ചു.
നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കളക്ടർ സ്ഥലത്തെത്തിയിരുന്നു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.















