ധാക്ക: ബംഗ്ലാദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്ററിനപ്പുറമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
കൊൽക്കത്തയിലെ ചില പ്രദേശങ്ങളിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായാതായാണ് വിവരം. ഭൂചലനം ഉണ്ടായതിന് പിന്നാലെ കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഒടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ബംഗാളിലെ ദിനാജ്പൂർ, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഭൂകമ്പത്തിൽ പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലും ഭൂകമ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തുടർ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.















