തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം എസ്ഡിപിഐയുടെ സമ്മർദ്ദത്തെ തുടർന്ന് നെയ്യാറ്റിൻകര നഗരസഭാ സീല്‍ ചെയ്തു. ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രമാണ് ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയത്. അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹമാണെന്ന് കാണിച്ച് ഗേറ്റില്‍ നഗരസഭ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്ഷേത്രത്തിലെ പൂജ മുടങ്ങി. സർക്കാർ ഭൂമിയാണെന്നാണ് പറഞ്ഞാണ് നഗരസഭയുടെ നടപടി.
നെയ്യാറിന്റെ ചെറുകനാലിന്റെ തീരത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1971ൽ കാലപഴക്കം കൊണ്ട് ജീർണ്ണച്ച ക്ഷേത്രം പുനരുദ്ധരിക്കാൻ ഭക്തർ തീരുമാനിച്ചു. ദേവപ്രശ്‌നത്തില്‍ കനാലിന്റെ മറുകരയില്‍ പുതിയ ക്ഷേത്രം സ്ഥാപിച്ച് ശിവപ്രതിഷ്ഠയും മറ്റു പ്രതിഷ്ഠകളും വിധിപ്രകാരം നടത്തണമെന്ന് തെളിഞ്ഞു.
സ്വാതന്ത്യ സമര സേനാനിയായിരുന്ന രാമനാഥന്‍ നായരുടെ അധീനതയിലുള്ള മറുകരയിലെ ഭൂമിയില്‍ നിന്ന് 70 സെന്റ് ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കി. തുടർന്ന് ക്ഷേത്രത്തിന്റെ നിർമാണജോലികൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഈ വർഷം ജനുവരിയിൽ ഭക്തരുടെ കൂട്ടായ്മ ക്ഷേത്രം ജോലികൾ ഏകദേശം പൂർത്തികരിച്ചു പ്രതിഷ്ഠകള്‍ നടത്തി പൂജകള്‍ ആരംഭിച്ചു. ഇതിനിടെയാണ് എസ്ഡിപിഐ ഭീഷണിയെ തുടർന്ന് ഭൂമി നഗരസഭയുടെതാണെന്ന് കാണിച്ച് ക്ഷേത്രം സീൽ ചെയ്തത്.















