ന്യൂഡൽഹി: അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ വന്താര സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകൻ ജൂനിയർ ഡോണാൾ‍് ട്രംപ്. ഈ ആഴ്ച ആദ്യമാണ് ജൂനിയർ ട്രംപ് ജാംനഗറിലെത്തിയത്. അനന്ത് അംബാനിയോടൊപ്പമാണ് അദ്ദേഹം വന്താരയിലെത്തിയത്. ലോകത്തിലെ അത്ഭുതം എന്നാണ് ജൂനിയർ ഡോണാൾഡ് ട്രംപ് വന്താരയെ വിശേഷിപ്പിച്ചത്. മുമ്പ് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവികളെ സംരക്ഷിക്കുന്നതിനെ കുറിച്ചും എങ്ങനെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ജൂനിയർ ഡോണാൾഡ് ട്രംപ് അനന്ത് അംബാനിയോട് ചോദിച്ചുമനസിലാക്കി. കൂടുതൽ വിവരങ്ങൾ വന്താരയിലെ ജീവനക്കാരും അദ്ദേഹത്തിന് വിശദീകരിച്ചുനൽകി.
വന്താര സന്ദർശിക്കുന്നതിനിടെ, ഇവിടുത്തെ മൃഗങ്ങൾ തന്നേക്കാൾ വലിയ സന്തോഷത്തോടെയും സൗകര്യത്തോടെയുമാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ചെറുപുഞ്ചിരിയോടെ പറഞ്ഞു. മറ്റെവിടെയും കാണാത്ത സുന്ദരകാഴ്ചകളാണ് വന്ദാരയിൽ നിന്ന് കാണാനാകുന്നത്. വന്താര സന്ദർശിക്കാൻ ലഭിക്കുന്ന ഏത് അവസരവും ഒഴിവാക്കരുതെന്നും ജൂനിയർ ഡോണാൾ‍് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം അനന്ത് അംബാനിക്കും ഭാര്യ രാധിക മെർച്ചന്റിനുമൊപ്പം രാംനഗറിലെ ക്ഷേത്രങ്ങൾ ജൂനിയർ ട്രംപ് സന്ദർശിച്ചിരുന്നു. താജ്മഹലിലും അദ്ദേഹം സന്ദർശനം നടത്തി.















