കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പരാമർശവുമായി കോൺഗ്രസ് നേതാവ്. പള്ളികളുടെ പരിസരത്ത് വനിത സ്ഥാനാർഥികളുടെ പോസ്റ്ററുമായി ബന്ധപ്പെട്ട പരാമർശമാണ് വിവാദമായത്.
പള്ളികൾക്ക് മുന്നിൽ സ്ത്രീകളുടെ ഫ്ലക്സ് വെച്ചതിനാൽ എക്രാഗ്രതയോടെ പ്രാർഥിക്കാൻ കഴിയുന്നില്ലെന്നാണ് കോൺഗ്രസ് നേതാവ് റഷീദ് എം. പിയുടെ വാക്കുകൾ. കോൺഗ്രസ് ആലങ്ങാട് മണ്ഡലം പ്രസിഡൻ്റാണ് ഇയാൾ. കോൺഗ്രസ് ഒരിക്കലും പള്ളികളുടെ മുന്നിൽ പെണ്ണുങ്ങളുടെ ചിത്രമുള്ള ബോർഡ് സ്ഥാപിക്കില്ലെന്ന് റഷീദ് പറഞ്ഞു. റഷീദിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പള്ളിയിക്ക് നേരെ പെണ്ണുങ്ങളുടെ ഫ്ലക്സ് വെച്ചത് കൊണ്ട് നിസ്കരിക്കാൻ പോകാനും പറ്റുന്നില്ല, ഇറങ്ങിവരാനും പറ്റുന്നില്ലെന്ന് ഒരാൾ എന്നോട് പറഞ്ഞു. തങ്ങൾ എന്തായാലും മാളികംപീടികയിലെ മദ്രസയുടെ മുന്നിൽ വെക്കില്ലെന്ന് ഞാൻ പറഞ്ഞു. ഏകാഗ്രതയോടെ നമസ്കരിക്കാൻ പോകുന്നവന്റെ മുന്നിൽ പെണ്ണിന്റെ പടം കൊണ്ടുവെച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എത്തിയിട്ടില്ല, പ്രചരിക്കുന്ന വീഡിയോയിൽ റഷീദ് പറയുന്നു.















