തിരുവനന്തപുരം: അനന്തപുരിയിൽ നടക്കുന്ന നാവിക സേനാ ദിനഘോഷത്തിന് മുഖ്യതിഥിയാകാൻ സർവ്വസൈന്യാധിപയായ രാഷ്‌ട്രപതി ദ്രൗപതി മുർമു എത്തും. ഡിസംബർ 3-ന് ഉച്ചശേഷം ശംഖുമുഖം ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്‌ച്ചവയ്‌ക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പരിപാടിക്ക് ആതിഥേയത്വം വഹിക്കും.
2025 നവംബർ 29, ഡിസംബർ 1 തീയതികളിൽ ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചിൽ ഫുൾ ഡ്രസ് റിഹേഴ്‌സൽ നടക്കും. ഇതിന്റെ ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സർക്കാറിന്റെ പൂർണ്ണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോർ വിജു സാമുവൽ പറഞ്ഞു.
1971ലെ ഇന്ത്യ – പാക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്” എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണയ്‌ക്കായാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്.















