തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ ഗോവയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ 26 കാരൻ പിടിയിൽ. വർക്കല സ്വദേശിയായ ബിനുവാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് കഴിഞ്ഞ മാസം 18-ന് പെൺകുട്ടിയുമായി പ്രതി കടന്നുകളയുകയായിരുന്നു.
വർക്കലയിൽ നിന്ന് കുട്ടിയുമായി തിരുവനന്തപുരത്ത് എത്തിയ പ്രതി പിന്നീട് മധുരയിലേക്ക് പോയി. മധുരയിൽ താമസിച്ച് ശേഷം തൊട്ടടുത്ത ദിവസം ഗോവയിലേക്ക് പോയി. അവിടെ നിന്ന് തിരിച്ച് എറണാകുളത്തേക്ക് വരികയും തിരികെ തമിഴ്നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെൺകുട്ടിയുമായി തിരുവനന്തപുരത്തേക്ക് പോയ വിവരം അറിയുന്നത്. വർക്കല പൊലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും അവർ മധുരയിലേക്ക് പോയിരുന്നു. പൊലീസ് പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നു. ഇയാൾ പല തവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്തു.















