തിരുവനന്തപുരം: കടുവ സെൻസസിനായി ബോണക്കാട് ഉൾവനത്തിലേക്ക് പോയ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. പാലോട് റെയ്ഞ്ചിലെ ഫോറസ്റ്റ് ഓഫീസർ വിനീത, ബിറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
രാജ്യമൊട്ടാകെ കടുവകളുടെ സെൻസസ് നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ഉൾവനങ്ങളിൽ കടുവകളുടെ എണ്ണമെടുക്കുന്നത്. രണ്ട് ദിവസത്തെ ഭക്ഷണം കരുതിയാണ് സംഘം വനത്തിനുള്ളിലേക്ക് പോയത്. വാച്ചർ രാജേഷിന് ഉൾവനത്തെ കുറിച്ച് നല്ല ധാരണയുണ്ടെന്നും വഴി തെറ്റി പോയതാകാനാണ് സാധ്യതയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.















