തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡനപരാതി. രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് യുവതി പരാതി നൽകി. ഇമെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിന് പുറത്ത് താമസിച്ചുവരുന്ന യുവതിയാണ് പരാതി നൽകിയത്.
പരാതി ലഭിച്ച കാര്യം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നും കാണിച്ച് ഒരു യുവതി നൽകിയ പരാതിയിൽ ഒളിവിലാണ് രാഹുൽ. തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.
അതേസമയം, രാഹുലിന് രക്ഷപ്പെടാൻ സഹായിച്ചത് ഒരു യുവനടിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുവനടിയുടെ ചുവന്ന കാറിലാണ് രാഹുൽ തമിഴ്നാട്ടിലേക്ക് പോയത്. യുവനടിയെ ചോദ്യം ചെയ്യും.















