കൊല്ലം: 10 ലിറ്റർ വാറ്റ് ചാരായവുമായി സിപിഎം പ്രവർത്തകനും സുഹൃത്തും പിടിയിൽ . കൊല്ലം ചിതറയിലാണ് സംഭവം. ചിതറ കിഴക്കുംഭാഗം ജംഗ്ഷനിലെ SK പച്ചക്കറി കട ഉടമ കൂടിയായ പള്ളികുന്നുംപുറം സ്വദേശി സക്കീർ ഹുസൈൻ, സുഹൃത്ത് രതീഷ് എന്നിവരാണ് പിടിയിലായത്
10 ലിറ്റർ വാറ്റ് ചാരായമാണ് പച്ചക്കറിക്കടയിൽ നിന്നും എക്സ്സൈസ് സംഘം കണ്ടെത്തിയത് . ചടയമംഗലം എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേസിലെ മറ്റു പ്രതികളെ കൂടെ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് സംഘം അറിയിച്ചു.















