ഹൈദരാബാദ് : യുഎസ് എംബസി സ്ഥിതി ചെയ്യുന്ന റോഡിന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേര് നൽകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു .
തെലങ്കാനയിൽ യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് ‘ ഡൊണാൾഡ് ട്രംപ് അവന്യൂ ‘ എന്ന് പേരിടാൻ ആണ് തീരുമാനം. ഈ കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും യുഎസ് എംബസിയെയും രേഖാമൂലം അറിയിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു .
ഗൂഗിളിനോടുള്ള ആദരസൂചകമായി , ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് ‘ ഗൂഗിൾ സ്ട്രീറ്റ് ‘ എന്ന് പേരിടാനും പദ്ധതിയുണ്ട്. ആലോചിക്കുന്നുണ്ട് .
ഈ വർഷം ഡൽഹിയിൽ നടന്ന വാർഷിക യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർടണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) കോൺക്ലേവിനെ അഭിസംബോധന ചെയ്യുന്നതിനിടെ, ഹൈദരാബാദിലെ പ്രധാനപ്പെട്ട റോഡുകൾക്ക് പ്രമുഖ ആഗോള കോർപ്പറേഷനുകളുടെ പേരിടണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശിച്ചിരുന്നു.















