തിരുവനന്തപുരം: ശ്രീ പത്മനാഭനെ വണങ്ങി,പദയാത്രയായി പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.ആക്കുളം വാർഡിൽ നിന്ന് വിജയിച്ച BJP യുടെ അഡ്വ: മിനി പി എസ് ബലിദാനികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
വിനോദ് ആർ ഭാരത മാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.കടകംപള്ളി വാർഡിൽ നിന്ന് വിജയിച്ച BJP യുടെ ജയരാജീവ് അയ്യപ്പ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.ഫോർട്ട് വാർഡിൽ നിന്ന് വിജയിച്ച BJP യുടെ ഹരികുമാർ എസ് , പെരുന്താന്നിവാർഡിൽ നിന്ന് വിജയിച്ച BJP യുടെ ദീപ എസ് നായർ എന്നിവർ ശ്രീപത്മനാഭ സ്വാമിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കരുമം വാർഡിൽ നിന്ന് വിജയിച്ച BJP യുടെ ആശാനാഥ് ഭാരതാംബയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.കരമന വാർഡിൽ നിന്ന് വിജയിച്ച BJP യുടെ കരമന അജിത്ത് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഉടനീളം നഗരസഭക്കുള്ളിൽ പരമ പവിത്രമതാമീ മണ്ണിൽ പാടി BJP പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു.നഗരസഭയിൽ ഉയർന്ന് ജയ് ഭാരത് മാതാ എന്ന മുദ്രാവാക്യം ഉയർന്നുയർന്നു കേൾക്കാമായിരുന്നു. നഗരസഭയുടെ കൗൺസിൽ ഹാളിൽ BJP പ്രവർത്തകർ വിവിധ ഗണഗീതങ്ങൾ ആലപിച്ചു.
മുതിർന്ന കൗൺസിൽ അംഗം നന്ദൻകോട് നിന്ന് വിജയിച്ച KR ക്ലീറ്റസിന്റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു.
ഇതാദ്യമായാണ് തിരുവന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 101 ഡിവിഷനുകളില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്.
മേയർ , മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.















