കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനം മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു. ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുന്നത് ചർച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് പി.ജെ. ജോസഫ്. എന്നാണ് റിപ്പോർട്ട്.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാകുന്നു എന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിലേക്കില്ലെന്നു പറഞ്ഞു. യു ഡി എഫിൽ ചേരാൻ താൻ കത്ത് കൊടുത്തു എന്നുള്ള വി ഡി സതീശന്റെ അവകാശവാദത്തെ വിഷ്ണുപുരം ചന്ദ്രശേഖരൻ തള്ളിക്കളഞ്ഞു. യുഡിഎഫിൽ ചേരാൻ കത്ത് നൽകിയിട്ടില്ലെന്നും നൽകിയെങ്കിൽ കത്ത് പുറത്ത് വിടണം എന്നും അദ്ദേഹം പറഞ്ഞു.















