പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരൻ സുഹാന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പ്രദേശത്ത് കാര്യമായി സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ അനസ് – തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്. ചേട്ടനുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് കുട്ടിയെ കാണാതാവുകയായിരുന്നു. വെള്ള വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.
കുട്ടിക്ക് അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. അതിനാൽ അത്തരം സാധ്യതകൾ കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹനത്തിൽ കയറി പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ ചിറ്റൂർ പൊലീസും ഫയർഫോഴ്സ് സംഘം സമീപത്തെ കുളത്തിലും കിണറുകളിലും പരിശോധന നടത്തിയെങ്കിലും സൂചനകൾ ലഭിച്ചില്ല.















