വ്യാളി രൂപവും ശിവ രൂപവും അടിച്ചു മാറ്റി; ഏഴ് പാളികളിലേയും സ്വർണവും രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചു; ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാളി രൂപവും ശിവ രൂപവും അടിച്ചു മാറ്റി; ഏഴ് പാളികളിലേയും സ്വർണവും രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചു; ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2026, 12:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ പ്രഭാവലയത്തിലെ സ്വർണവും കൊള്ളയടിക്കപ്പെട്ടതായി എസ്ഐടി സ്ഥിരീകരിച്ചു. ഏഴ് പാളികളിലെ സ്വർണമാണ് നഷ്ടമായത്. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ​ബല്ലാരിയിലെ റോദ്ദം ജ്വല്ലേഴ്‌സ് ഉടമ ഗോവർദ്ധൻ,  സ്മാര്‍ട്ട് ക്രിയേഷന്‍സ്’ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് എഐടി ഇക്കാര്യം വ്യക്തമാക്കിയത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയ്‌ക്ക് പുറമേയാണ് പ്രഭാവലയത്തിലെ സ്വർണം നഷ്ടമായ വിവരവും പുറത്തുവരുന്നത്.

പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരിൽ  നിന്നാണ് എസ്ഐടിക്ക്  നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. 2019-ൽ സ്വർണ്ണം പൂശാൻ എന്ന വ്യാജേന പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും തട്ടിപ്പ് നടത്തിയത്. ശിവരൂപങ്ങളും വ്യാളി രൂപങ്ങളും കൊത്തിവെച്ച പ്രഭാമണ്ഡലത്തിലെ സ്വർണവും, ദശാവതാര രൂപങ്ങൾ പതിപ്പിച്ച പാളികളിലെ സ്വർണവും രാസമിശ്രിതം ഉപയോ​ഗിച്ച് വേർതിരിച്ചിട്ടുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടി. ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

ഇതിൽ 109 ഗ്രാമോളം സ്വർണം പണിക്കൂലിയായി പങ്കജ് ഭണ്ഡാരി കൈപ്പറ്റി. ബാക്കി സ്വർണ്ണം കട്ടകളാക്കി മാറ്റി ഗോവർദ്ധനന് കൈമാറി. പ്രാഥമിക കണക്കുകൾ പ്രകാരം 989 ഗ്രാം സ്വർണ്ണം ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വി.എസ്.എസ്.സി യിലെ പരിശോധനാ ഫലം വരുന്നതോടെ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരും.

അതേസമയം, ശബരിമല സ്വർണ്ണക്കവർച്ച മുൻ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. കടകംപള്ളി സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടുകളും .ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും എസ് ഐ ടി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും

Tags: Sabarimala Gold Theft case
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies