ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ പാൻ മസാലയ്‌ക്കും സിഗരറ്റിനും വില കൂടും. പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് നികുതി, പാൻമസാലയ്‌ക്ക് പുതിയ സെസ് എന്നിവ ചുമത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.
പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബറിൽ പാർലമെൻറ് സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ 2025 പാസാക്കിയിരുന്നു. ഇത് പ്രകാരമാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.
പാൻമസാല, സിഗരറ്റുകൾ, പുകയില, സമാനമായ ഉൽപന്നങ്ങൾ എന്നിവയ്‌ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം 40 ശതമാനം നികുതി ചുമത്തും. ബീഡിക്ക് 18 ശതമാനമാണ് ജിഎസ്ടി നിരക്ക്. നിലവിൽ 18 രൂപയ്ക്ക് ലഭിക്കുന്ന ഒരു സിഗരറ്റിന് നാല് മടങ്ങ് വർധനവോടെ 72 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.















