മുംബൈ: താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം നടന്നു. പ്രസിഡണ്ട് മണി നായർ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
തുടർന്ന് കരുണാകൻ നായരും അനിതാ ശ്രീകുമാറും ചേർന്ന് നടത്തിയ ഈശ്വരപ്രാർത്ഥനയും, ആചാര്യനായ മന്നത്ത് പത്മനാഭനെ ആദരിച്ച് അവതരിപ്പിച്ച കവിതാലാപനവും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് പ്രസിഡണ്ട് മണി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കണ്ണൻ നായർ, ജോയിന്റ് സെക്രട്ടറി വത്സരാജൻ നായർ, കൺവീനർ ഹരികുമാർ നായർ, വൈസ് പ്രസിഡണ്ട് സുശീന്ദ്ര മേനോൻ എന്നിവർ ആശംസാപ്രഭാഷണങ്ങൾ നടത്തി















