എറണാകുളം: .മൂവാറ്റുപുഴയിൽ കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന പ്രകാരവുമാണ് കേസെടുത്തത്
കടാതിയിലെ സെൻറ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് പള്ളിയിലാണ് അപകടമുണ്ടായത് . പെരുന്നാളിന് കുർബാനയ്‌ക്കിടെ ആചാരവെടിയുടെ ഭാഗമായി കതിന നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കടാതി സ്വദേശി രവിയാണ് മരിച്ചത്. രവിയുടെ സഹായിക്ക് പരിക്കേറ്റിട്ടുണ്ട്.
പള്ളി കൊമ്പൗണ്ടിലെ ഒരു കെട്ടിടത്തിനുള്ളിൽ വെച്ചാണ് കതിന നിറച്ചിരുന്നത്. രവി സംഭവ സ്ഥലത്തെവെച്ച് തന്നെ മരിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.















