ബെംഗളൂരു: പുതുവത്സര പാർട്ടി കഴിഞ്ഞു മടങ്ങിയപ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മോശമായി പെരുമാറിയതിന് യൂട്യൂബർ അറസ്റ്റിൽ. തുമകുരു സ്വദേശിയും ആർജെ ഡിജിറ്റൽ ന്യൂസ് യൂട്യൂബ് ചാനൽ നടത്തുന്നയാളുമായ രവി ജമുനയാണ് പ്രതി. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി പോലീസ് ആണ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്.
ജനുവരി ഒന്നിന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മഗഡി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പുതുവത്സരം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രവി ജമുന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. അയാൾഒരു കാറിൽ , രണ്ട് സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. മൂവരും നേരത്തെ പുതുവത്സര പാർട്ടിയിൽ പങ്കെടുത്തിരുന്നു.
വഴിയിൽ കണ്ട പതിനേഴുകാരിയായ പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കാറിൽ കയറ്റിയ ശേഷം ഓടിച്ചുപോയി. വാഹനത്തിനുള്ളിൽ വെച്ച് ജമുന ലൈംഗിക അതിക്രമം നടത്തിയതായി പോലീസ് പറഞ്ഞു.രവി പെൺകുട്ടിയോട് മോശമായി പെരുമാറുകയും തന്നോട് സഹകരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജമുനയെ പിടികൂടിയ പോലീസ് ഇയാളുടെ രണ്ട് സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കുകയാണ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.















