മുംബൈ: ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപി നേതാക്കളും കോൺഗ്രസും ചേർന്ന് സഖ്യമുണ്ടാക്കിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപിക്ക് ഒരിക്കലും കോൺഗ്രസുമായോ എഐഎംഐഎമ്മുമായോ സഖ്യം രൂപീകരിക്കാൻ കഴിയില്ലെന്നും അത് അനുവദിക്കില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഏതെങ്കിലും പ്രാദേശിക നേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായാൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും. ബിജെപി പ്രവർത്തകർ കോൺഗ്രസ്, എഐഎംഐഎം സഖ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അച്ചടക്കലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















