തിരുവനന്തപുരം: ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി. “OPERATION CROOKSHANKS” എന്ന പേരിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിച്ചത്. സംസ്ഥാാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും അവയുടെ ബ്രാഞ്ചുകളിലും ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്.
80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പിന് പുറമേ 4.42 കോടിയുടെ നികുതി വെട്ടിപ്പും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർനടപടിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ നിന്നും 1.25 കോടി രൂപ നികുതി- പിഴ ഇനത്തിൽ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു















