തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14 കാരിയെ നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കരുമം മാടംപന സ്വദേശി സന്തോഷിന്റെ മകൾ ലക്ഷ്മിയെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30 നാണ് കുട്ടി വിടുവിട്ടിറങ്ങിയത്. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നാണ് പുറത്തേക്ക് ഇറങ്ങിയത്. കാണാതായ സമയത്ത് നീല ജീൻസും ചാരനിറത്തിലുള്ള ഹുഡ്ഡി ടീ ഷർട്ടുമാണ് വേണം. സ്കൂൾ ബാഗും കയ്യിലുണ്ടായിരുന്നു.
മണക്കാട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കുട്ടിക്ക് എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ളതായി വിട്ടുകാർക്ക് അറിവില്ല. കുറച്ചു ദിവസം മുൻപ് ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കരമന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ഞായറാഴ്ച ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് എങ്ങോട്ട് പോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കരമന സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.















