ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെപിഎസ്എൽവി റോക്കറ്റ് വിക്ഷേപണം ലക്ഷ്യം കണ്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിഷൽ നിന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എൽവി-സി62 റോക്കറ്റ് മൂന്നാംഘട്ടത്തിലാണ് തിരിച്ചടി നേരിട്ടത്.
ഭൗമ നിരീക്ഷണ ഉപഗ്രഹം അടക്കം 14 വാണിജ്യ പേലോഡുകൾ ഭ്രമണപഥത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎസ്എൽവി-സി 62 കുതിച്ചുയർന്നത്. റോക്കറ്റിന്റെ മൂന്നാം ഭാഗം വേർപ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തതെന്ന് ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
സാങ്കേതിക പ്രശ്‌നം മൂലം റോക്കറ്റിന്റെ ദിശ മാറിയെന്നും കൂടുതൽ വിവരങ്ങൾ ഡാറ്റ വിശകലത്തിന് ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, 2025 മെയ് 18 ന് കഴിഞ്ഞ വിക്ഷേപണവും വിജയം കണ്ടിരുന്നില്ല.















