ആലപ്പുഴ : നാലാം ക്‌ളാസ് വിദ്യാർത്ഥിയായ ജുവാനിലൂടെ ചേർത്തല പള്ളിപ്പുറത്തിന് മെഡൽത്തിളക്കം. തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ പട്ടണക്കാട് സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജുവാൻ ജോബി വെങ്കല മെഡൽ കരസ്ഥമാക്കി.
2026 ജനുവരി 13 മുതൽ 15 വരെ ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 39-ാമത് നാഷണൽ സബ് ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ, 18 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിളാണ് ഈ കൊച്ചു മിടുക്കൻ നേട്ടം കരസ്ഥമാക്കിയത്.
പള്ളിപ്പുറം പഞ്ചായത്ത് പത്തൊൻപതാം വാർഡ് കടമക്കേരിയിൽ ശ്രീ ജോബി ആന്റണിയുടെയും അനുവിന്റെയും പുത്രനാണ് ജുവാൻ..















