കൊച്ചി: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്. ഭരണഘടനാ വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലർ എസ് പി ദീപക്കിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതി അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ നിയമസഭകക്ഷി നേതാവാണ് ഹര്‍ജിക്കാരനായ എസ് പി ദീപക്.















