ചെന്നൈ: ദേശീയഗാനത്തെ അപമാനിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിയെ ശക്തമായി എതിർത്ത് തമിഴ്നാട് ഗവർണർ. നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രക്ഷുബദ്ധ രംഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്. സഭ ആരംഭിക്കുമ്പോൾ ദേശീയഗാനം ആലപിക്കണം എന്നാണ് ചട്ടം. എന്നാൽ ഇത് മറികടന്ന് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്‌ത്തോടെയാണ് സഭ ആരംഭിച്ചത്. പിന്നാലെ നിയമസഭയുടെ സ്ഥാപിത നിയമങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് നിയമസഭാ സ്പീക്കർ എം അപ്പാവു ഗവർണറോട് ആവശ്യപ്പെട്ടു. ശേഷം ഗവർണർ സഭ വിട്ടറങ്ങുകയും ചെയ്തു. കടുത്ത നിരാശയുണ്ടെന്നും ദേശീയഗാനത്തിന് അർഹമായ ബഹുമാനം നൽകിയില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിന്നാലെ കാര്യങ്ങൾ കാരണങ്ങൾ വിശദീകരിച്ച് രാജ്ഭവൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ദേശീയ ഗാനത്തെ അവഗണിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഗവർണറുടെ മൈക്ക് തുടർച്ചയായി ഓഫ് ചെയ്തു എന്നും പ്രസംഗം തടസ്സപ്പെടുത്തി എന്നും ഗവർണറുടെ ഓഫീസ് ആരോപിച്ചു.















