തിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ട് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നാണ് മന്ത്രി പറയുന്നത്. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കം എന്ന് പറയപ്പെടുന്നു. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളതെന്നാണ് കണക്ക്. അതിൽ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
ഒരു തവണത്തേക്ക് ക്ഷമിക്കുന്നെന്നും തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നുമാണ് മന്ത്രി പറയുന്നത് .















