തിരുവനന്തപുരം: തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വെള്ളിയാഴ്ച പുത്തരിക്കണ്ട മൈതാനത്താണ് ചടങ്ങ് നടക്കുക.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലാണ് സ്ഥാപനം ആരംഭിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ സയൻസ് ഇന്നേവേഷൻ മേഖലയിൽ രാജ്യത്തെ തന്നെ പ്രധാനകേന്ദ്രമായി തിരുവനന്തപുരം മാറും.
കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സിഎസ്ഐആറിനാണ് പദ്ധതിയുടെ നിയന്ത്രണം. ലൈഫ് സയൻസ് മേഖലയിൽ ഇന്നവേഷൻ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയ്‌ക്കുള്ള ദേശീയ കേന്ദ്രമായാണ് ഇത് രൂപകല്പന ചെയ്യുന്നത്. ആയുർവേദ ഗവേഷണത്തിലെ ഉന്നത കേന്ദ്രം, സുഗന്ധവ്യഞ്ജന ഇൻക്യുബേഷൻ, കയർ- റബ്ബർ മേഖലയിലെ സാങ്കേതിക വിദ്യകൾ, സുസ്ഥിര പാക്കേജിങ്, ഗ്രീൻ ഹൈഡ്രജൻ തുടങ്ങി തന്ത്രപ്രധാനമായ മേഖലകൾക്കും പ്രത്യേക ശ്രദ്ധ നൽകും















