തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ( വെള്ളിയാഴ്ച) കേരളത്തിൽ എത്തും. രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ അദ്ദേഹം നിർവഹിക്കും.
പ്രധാനമന്ത്രി മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകളും ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗർകോവിൽ – മംഗളൂരു അമൃത്ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – ചാർലപള്ളി അമൃത്ഭാരത് എക്സ്പ്രസ്, തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എന്നിവയാണിത്
പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും അദ്ദേഹം തുടക്കം കുറിക്കും. ആരംഭിക്കും. തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെൻറർ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.















