ന്യൂഡൽഹി: ആം ആദ്മി പാർട്ടി – കോൺഗ്രസ് സഖ്യം പൂർണ്ണമായും തകർന്നു. ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ ജനുവരി 29ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിക്ക് ഗുണകരമാകും
മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ എന്നീ സ്ഥാനങ്ങളിലേക്ക് ആം ആദ്മിയും കോൺഗ്രസും പ്രത്യേകം നാമനിർദേശ പത്രികകൾ സമർപ്പിക്കും. 35 അംഗങ്ങളുള്ള ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ വിജയിക്കാൻ 19 വോട്ടുകൾ ആവശ്യമാണ്. ഇപ്പോഴത്തെ കണക്കുപ്രകാരം ആം ആദ്മിയ്‌ക്ക് 11 കൗൺസിലർമാരും, കോൺഗ്രസിന് 6 കൗൺസിലർമാരും ഉണ്ട്. സഖ്യം തകർന്നതോടെ ഈ വോട്ടുകൾ ചിതറും. മറുവശത്ത് ബിജെപിയ്‌ക്ക് 18 കൗൺസിലർമാരുടെയും, സ്ഥലം എംപിയുടെ ഒരു വോട്ടും ലഭിക്കും















