ജയ്പൂർ: രാജസ്ഥാനിൽ കടുത്ത ശീതതരംഗം ആഞ്ഞടിക്കുന്നു, താപനില പൂജ്യത്തിനും താഴെയ്‌ക്ക് ഗണ്യമായി താഴ്ന്നു. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിൽ സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസം രേഖപ്പെടുത്തി. താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. അത് കാരണം പുൽമേടുകൾ മഞ്ഞുമൂടി, നിലവിൽ ഇത്ഇതേവരെ രേഖപ്പെടുത്തിയ ഏറ്റവും കഠിനമായ ശൈത്യകാലങ്ങളിലൊന്നായി മാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില കുത്തനെ കുറഞ്ഞതോടെ പുൽമേടുകളിൽ മഞ്ഞ് രൂപപ്പെടുകയും ജലാശയങ്ങളെ മൂടുന്ന മഞ്ഞുപാളികൾ രൂപപ്പെടുകയും ചെയ്തു.
രാജസ്ഥാനിലുടനീളം തണുപ്പ് ആഞ്ഞടിക്കുകയാണെങ്കിലും ഉയരം കാരണം മൗണ്ട് അബുവാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. 2026 ജനുവരി പകുതിയോടെ, മൗണ്ട് അബുവിൽ ഗിരിശിഖരത്തിൽ -4.4∘C മുതൽ -7∘C വരെ താപനില രേഖപ്പെടുത്തി. തുറസ്സായ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലാണ്. കൊടും തണുപ്പ് വ്യാപിക്കുന്നതിനാൽ പ്രദേശവാസികൾ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തീയെ ആശ്രയിക്കുന്നു. രാവിലെ 9 മണിക്ക് ശേഷവും, ആളുകൾ വഴിയരികിൽ തീ കായുന്ന കാഴ്ച സാധാരണമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
എന്നാൽ കൊടും തണുപ്പ് വകവയ്‌ക്കാതെ, മരുഭൂമിയിലെ അപൂർവമായ തണുപ്പ് അനുഭവിക്കാൻ വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട് .















