തിരുവനന്തപുരം: കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ മഹാമാഘ മഹോത്സവത്തോട് അനുബന്ധിച്ച് ഋഷികേശിൽ നിന്നും വാരാണസിയിൽ നിന്നും എറണാകുളത്തേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തർക്ക് തിരുനാവായയിലേക്ക് സുഗമമായി എത്തിച്ചേരാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിവേഗം നടപടിയുണ്ടായത്. ട്രെയിൻ നമ്പർ 04358/04357 വാരാണസി- എറണാകുളം എക്സ്പ്രെസ് , ട്രെയിൻ നമ്പർ 04360/04359 ഋഷികേശ് -എറണാകുളം എന്നിവയാണ് സ്പെഷ്യൽ ട്രെയിനുകൾ.
കാശി കുംഭമേളയും നിളാ തീരത്തെ കേരള കുംഭമേളയുമായി ഈ ട്രെയിൻ സർവീസുകൾ ബന്ധിപ്പിക്കും. കാശി കുംഭമേളയും നിളാ തീരത്തെ കേരള കുംഭമേളയുമായി ഈ ട്രെയിൻ സർവീസുകൾ ബന്ധിപ്പിക്കും. ഉത്തരേന്ത്യൻ പുണ്യനഗരികളുമായുള്ള ഈ കണക്റ്റിവിറ്റിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾക്ക് കേരള കുംഭമേളയിൽ പങ്കുചേരാനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇത് കേരളത്തിന്റെ ആത്മീയ ടൂറിസത്തിന് പുതിയൊരു കരുത്തും ഉണർവും പകരും.















