മുംബൈ: ഭാരതത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നാനാഭാഗങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. മുംബൈയിലെ എബിവിപി കേന്ദ്രീയ കാര്യാലയത്തിൽ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ ആണ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാശംസകൾ നേർന്നത് .
കൂടാതെ ചടങ്ങിൽ ദേശീയ സഹ സംഘടന സെക്രട്ടറി ദേവദത്ത് ജോഷിയും സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തദാന പരിപാടികൾ സംഘടിപ്പിച്ചും, മെഡിക്കൽ ക്യാമ്പ് നടത്തിയും, സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും എബിവിപി പ്രവർത്തകർ രാഷ്‌ട്രത്തോടും സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കി.















