വയനാട്: പൗരാണികമായ പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിന്റെ ഭൂമി തുച്ഛമായ തുകയ്‌ക്ക് കൈക്കലാക്കാനുള്ള ഗ്രാമപഞ്ചായത്തിന്ർറ നീക്കത്തിന് തടയിട്ട് ഹൈക്കോടതി. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബസ് സ്റ്റാൻഡിന്റെ വികസനത്തിന് ക്ഷേത്രഭൂമി പാട്ടത്തിന് നൽകിയ മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് റദ്ദാക്കി.
75 സെൻ്റ് ഭൂമിയാണ് ദേവസ്വം ബോർഡ് ബസ് സ്റ്റാൻറിനായി നൽകിയത്. 33 വർഷത്തേക്ക് സെൻ്റിന് 600 രൂപ നിരക്കിലാണ് പാട്ടകരാർ. ഭൂമി പാട്ടത്തിന് നൽകിയ നടപടി നിയമപരമല്ലെന്നും കോടതി വിലയിരുത്തി.
ദേവസ്വം ഉത്തരവിനെതിരെ ഹിന്ദു സംഘടനകളും ഭക്തരും കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്ര സ്വത്തുകളുടെ സംരക്ഷണത്തിൽ കാണിക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ചും കോടതി ദേവസ്വം ബോർഡിനെ ഓർമിപ്പിച്ചു.















