കൊച്ചി : ഗുരുവായൂർ ഫാസിലിന്റെ മരണത്തിൽ കുറ്റാരോപിതരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു . SFI പ്രവർത്തകനായ ഫാസിൽ മരണപ്പെട്ട കേസിൽ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ ആരോപിച്ച RSS – BJP പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.
പ്രോസിക്യൂഷൻ സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഴുവൻ കുറ്റാരോപിതരെയും കോടതി വെറുതെ വിട്ടത്. 04.11.2013 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. തെളിവുകളില്ലാതെ വന്നതോടെ പ്രതിയാക്കപ്പെട്ട 14 പേരെയും കോടതി വെറുതെ വിടുകയായിരുന്നു.















