കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്രധാനാദ്ധ്യപികയായ സിന്ധു എസ് നായർക്കാണ് ബുധനാഴ്ച രാവിലെ മോശം അനുഭവമുണ്ടായത്. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരം ആണ് അധ്യാപികയെ തടഞ്ഞതെന്ന് ഗേറ്റ് കീപ്പർ പറയുന്നു.
പിന്നാലെ അദ്ധ്യപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം, എന്ത് വസ്ത്രമിട്ടും വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.















