കോഴിക്കോട്: ഒളവണ്ണയിൽ പൂച്ചയെ കെട്ടി തൂക്കി കൊന്ന നിലയിൽ കണ്ടെത്തി. ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടിലെ മരത്തിലാണ് പൂച്ചയെ കെട്ടി തൂക്കിയത്. വീട്ടുകാർ നല്ലളം പോലീസിൽ പരാതി നൽകി.
മരത്തിൽ നിന്നും കെട്ടഴിച്ച് പൂച്ചയുടെ ജഡം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൂച്ചയെ കെട്ടിത്തൂക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ആരോപണം.















