ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടയ്‌ക്ക് ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരാണ് പലരും. കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിച്ചാലും പല കാരണങ്ങളാലും വ്യക്തികൾക്ക് കൃത്യമായി ഉറങ്ങാൻ സാധിക്കാറില്ല. എന്നാൽ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം മാറ്റി നിർത്താൻ കഴിയാത്ത ഘടകമാണ്.
ദിവസവും 7 മുതൽ 9 മണിക്കൂർ വരെയുള്ള ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ ജൈവ ഘടികാരത്തെ ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
കഴിവതും രാത്രി 10 മണിയോടെ ഉറങ്ങാൻ കിടക്കേണ്ടതാണ്. 11 മണിക്ക് ശേഷമുള്ള ഉറക്കം ഹൃദയാരോഗ്യത്തിനെ ദോഷമായി ബാധിച്ചേക്കാവുന്നതാണ്. വളരെ വൈകി ഉറങ്ങുന്നവരിൽ കാര്‍ഡിയോ രോഗ സാധ്യതകള്‍ 25 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നതും നല്ല ആരോഗ്യശീലങ്ങളിൽ ഒന്നാണ്. ശരിയായ ഉറക്കം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉണർവിനും കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.















