കൊല്ലം: തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെതാണ് വാഹനം. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു .
അന്വേഷണം തുടങ്ങിയതോടെ വാഹനവും ഉടമയും ഒളിവിലാണ്. വാഹന ഉടമയുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറിന്റെ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു കാർ. അവിടെ നിന്നും സമൂഹ മാദ്ധ്യമങ്ങിൽ പ്രചരിച്ച വീഡിയോ മോട്ടർ വാഹന വകുപ്പിന് നാണക്കേടായിരുന്നു. വലിയ രീതിയിൽ തീ തുപ്പി കനത്ത ശബ്ദത്തോടൊണ് വാഹനം ഓടിയിരുന്നത്. എന്നിട്ടും മോട്ടർ വാഹന വകുപ്പിന് വാഹനം പിടികൂടാൻ കഴിയാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.















