തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടന്ന മൂന്നാമത് അഖിലേന്ത്യാ പെൻകാക് സിലാറ്റ് (Pencak Silat) ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് മികച്ച നേട്ടം. പെൻകാക് സിലാറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാജ് എസ്.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

പരിശീലകരായ ആയ മിഥുൻ എം.പി, അഭിജിത്ത് ആർ എന്നിവരാണ് കേരളാ ടീമിനെ നയിച്ചത്. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വർണം, ഒരു വെള്ള, ഒരു വെങ്കലം ഉൾപ്പെടെ കേരളത്തിന് ആകെ നാല് മെഡലുകൾ നേടാനായി.

പെൻകാക് സിലാറ്റ് എന്ന കായികയിനം നിലവിൽ സ്പോർട്സ് മിനിസ്ട്രി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഓൾ ഇന്ത്യാ പോലീസ് മീറ്റിലും, ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിലും, ഖേലോ ഇന്ത്യാ ബീച്ച് ഇവന്റിലും ഉൾപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴത്തെ വളർന്നു വരുന്ന തലമുറക്ക് സ്വയം പ്രതിരോധത്തിന് വേണ്ടി വളരെ നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ആയോധനകലയും കൂടിയാണ് ഇൻഡോനേഷ്യൻ മാർഷ്യൽ ആർട്ട് ആയ പെൻകാക് സിലാറ്റ്.















