തൃശൂർ: മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തിപരിക്കേൽപ്പിച്ചു.
ആദ്യം തൃശൂർ കാമത്ത് ലൈനിലെ ഹോട്ടലുടമയായ മുരളിയെയാണ് കുത്തിയത്.ശേഷം റോഡിലൂടെ നടന്നുപോയ ഇയാൾ പടിഞ്ഞാറെ കോട്ടയിൽ വച്ച് മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു
പരിക്കേറ്റ മുരളിയെ തൃശൂർ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെ തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ എത്തി അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ഇറങ്ങിപ്പോകുകയായിരുന്നു. ബാത്‌റൂം വഴി ചാടിപ്പോയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രതിയെ പൊലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു.















